Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Periyar Overflows

Ernakulam

പെ​രി​യാ​ർ ക​ര​ക​വി​ഞ്ഞു: മ​ണ​പ്പു​റം ക്ഷേ​ത്ര​ത്തി​ൽ ആ​റാ​ട്ട് പൂ​ജ

ആ​ലു​വ: ശ​ക്ത​മാ​യ കാ​ല​വ​ർ​ഷ​ത്തി​ൽ ഭൂ​ത​ത്താ​ൻ​കെ​ട്ട് ഷ​ട്ട​റു​ക​ൾ തു​റ​ന്ന​തോ​ടെ പെ​രി​യാ​ർ നി​റ​ഞ്ഞു ക​വി​യു​ന്നു. പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന് പ​ല​യി​ട​ത്തും ക​ര​ക​വി​ഞ്ഞു. ആ​ലു​വ​യി​ൽ ശി​വ​രാ​തി മ​ണ​പ്പു​റ​ത്തെ താ​ത്കാ​ലി​ക ശി​വ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് വെ​ള്ളം ക​യ​റി. ആ​ലു​വ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽ കാ​ല​വ​ർ​ഷ​ക്കെ​ടു​തി​ക​ൾ നേ​രി​ടാ​നാ​യി ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂം ​സ​ജ്ജ​മാ​യി.

ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ഇ​ട​വി​ട്ട നേ​ര​ങ്ങ​ളി​ലാ​ണ് ആ​ലു​വ​യി​ൽ മ​ഴ പെ​യ്ത​ത്. എ​ന്നാ​ൽ ജി​ല്ല​യി​ലെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ശ​ക്ത​മാ​യ മ​ഴ കാ​ര​ണം പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​യി​രു​ന്നു. രാ​വി​ലെ 10 ഓ​ടെ മ​ണ​പ്പു​റ​ത്തെ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ലേ​ക്ക് പു​ഴ ക​ര​ക​വി​ഞ്ഞ് എ​ത്തി. ആ ​സ​മ​യം മ​ണ​പ്പു​റം മു​ഴു​വ​നാ​യി മു​ങ്ങി​യി​രു​ന്നി​ല്ല.

ആ​റാ​ട്ട് പൂ​ജ ന​ട​ന്നു

ഉ​ച്ച​യ്ക്ക് 12ഓ​ടെ പെ​രി​യാ​റി​ൽ ഒ​ഴു​ക്ക് ശ​ക്ത​മാ​യി. ഇ​തോ​ടെ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ സ്വ​യം​ഭൂ വി​ഗ്ര​ഹം ജ​ല​ത്തി​ന​ടി​യി​ലാ​യി. തു​ട​ർ​ന്ന് മ​ണ​പ്പു​റം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ ആ​റാ​ട്ട് ന​ട​ന്നു. ഉ​ച്ച​യ്ക്ക് 11.58ന് ​ആ​റാ​ട്ടു ന​ട​ന്ന​ത്. ക്ഷേ​ത്ര​ത്തി​ൽ ആ​റാ​ട്ട് പൂ​ജ​യും ന​ട​ന്നു. പെ​രി​യാ​റി​ലെ ആ​ലു​വ മാ​ർ​ത്താ​ണ്ഡ​വ​ർ​മ ജ​ല​നി​ര​പ്പ് 2.81 മീ​റ്റ​ർ ആ​യ​പ്പോ​ഴാ​ണ് ശി​വ​രാ​ത്രി മ​ണ​പ്പു​റം മു​ഴു​വ​നാ​യി വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​ത്.

എ​ല്ലാ വ​ർ​ഷ​വും മ​ഴ​ക്കാ​ല​ത്ത് പെ​രി​യാ​ർ ക​ര​ക​വി​ഞ്ഞ് ആ​റാ​ട്ട് ന​ട​ക്കു​ന്ന​ത്.
ചി​ല വ​ർ​ഷ​ങ്ങ​ളി​ൽ ഒ​ന്നി​ലേ​റെ ത​വ​ണ ആ​റാ​ട്ട് ന​ട​ക്കാ​റു​ണ്ടെ​ങ്കി​ലും ആ​റാ​ട്ട് പൂ​ജ​യും ആ​റാ​ട്ട് സ​ദ്യ, ആ​റാ​ട്ട് പാ​യ​സ വി​ത​ര​ണം എ​ല്ലാം ന​ട​ക്കു​ന്ന​ത് വ​ർ​ഷ​ത്തി​ലെ ആ​ദ്യ​ത്തെ ആ​റാ​ട്ടി​ന് മാ​ത്ര​മാ​ണ്. വെ​ള്ളം ഇ​റ​ങ്ങി വി​ഗ്ര​ഹം കാ​ണു​ന്ന​തോ​ടെ​യാ​ണ് ഭ​ക്ത​ർ​ക്കാ​യി ആ​റാ​ട്ട് സ​ദ്യ ഒ​രു​ങ്ങു​ന്ന​ത്. ഏ​റെ ഭ​ക്തി​പു​ര​സ​ര​മാ​ണ് വി​ശ്വാ​സി​ക​ൾ ആ​റാ​ട്ട് ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന​ത്.

മ​ണ​പ്പു​റ​ത്തെ പി​തൃ​ക​ർ​മ​ങ്ങ​ൾ ന​ട​ക്കു​ന്ന ബ​ലി​ത്ത​റ​ക​ൾ മു​ങ്ങി​യ​തി​നാ​ൽ ത​ർ​പ്പ​ണം ച​ട​ങ്ങു​ക​ൾ ആ​ൽ​ത്ത​റ ഭാ​ഗ​ത്തേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. പാ​ല​സ് റോ​ഡി​ൽ നി​ന്ന് മ​ണ​പ്പു​റ​ത്തേ​ക്ക് വ​രാ​നു​പ​യോ​ഗി​ക്കു​ന്ന ശി​വ​രാ​ത്രി ന​ട​പ്പാ​ല​ത്തി​ലെ ന​ട​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ക്ഷേ​ത്ര​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ ഒ​ന്ന​ര അ​ടി താ​ഴെ​യാ​ണ് പു​ഴ ഒ​ഴു​കു​ന്ന​ത്.

ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നു

ആ​ലു​വ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽ കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ർ : 0484-2623755, 2623757
ക​ടു​ങ്ങ​ല്ലൂ​ർ മേ​ഖ​ല​യി​ൽ വെ​ള്ള​ക്കെ​ട്ട്
ക​ടു​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ലാ​യി. ക​ടു​ങ്ങ​ല്ലൂ​രി​ൽ കീ​ര​പ്പി​ള്ളി പാ​ട​ശേ​ഖ​ര​ങ്ങ​ള​ൽ വെ​ള്ള​ക്കെ​ട്ട് വ​ർ​ധി​ച്ച​താ​യും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും​പ​റ​വൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up